ചങ്ങനാശ്ശേരി : കർഷകദ്രോഹ ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനെ പിന്തുണച്ച് എൽ.ജെ.ഡി വിളംബരജാഥ നടത്തി. എൽ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി തോമസ് വിളംബരജാഥ ഉദ്ഘാടനം ചെയ്തു.

രാജ്യതലസ്ഥാനത്ത് 300 ദിവസമായി നടന്നുവരുന്ന കർഷക പ്രക്ഷോഭത്തെ കണ്ടില്ലെന്നു നടിക്കുന്ന മോദി സർക്കാരിന്റെ നിലപാട് അന്താരാഷ്ട്രതലത്തിൽ ഭാരതത്തിന്റെ യശസ്സിന് കളങ്കം ചാർത്തിയെന്ന് സണ്ണി തോമസ് പറഞ്ഞു. ജില്ലാ സെക്രട്ടറി ബെന്നി സി.ചീരഞ്ചിറ, ജോസഫ് കടപ്പള്ളി, വിജയൻ കുളങ്ങര, ഇ.ഡി.ജോർജ്, ജോജി കണ്ണമ്പള്ളി, കെ.എം.ജോസുകുട്ടി, ജോർജുകുട്ടി കുന്നേൽ എന്നിവർ പ്രസംഗിച്ചു.

വിളംബര സന്ദേശ ജാഥ തൃക്കൊടിത്താനത്ത് സമാപിച്ചു. സമാപനയോഗം എൽ.ജെ.ഡി. നിയോജക മണ്ഡലം പ്രസിഡന്റ് ജോൺ മാത്യു മൂലയിൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് റ്റി.ഡി.വർഗീസ് തൂമ്പുങ്കൽ അധ്യക്ഷത വഹിച്ചു. സുരേഷ് പുഞ്ചക്കോട്ടിൽ, റോസമ്മ കോട്ടയക്കൽ, കെ.ജെ.ജോസഫ്, ലാൽ പ്ലാംന്തോപ്പിൽ, കെ.എസ്.മാത്യൂസ് എന്നിവർ പ്രസംഗിച്ചു.