കോട്ടയം : പാലാ ബിഷപ്പിന്റെ നാർകോട്ടിക് ജിഹാദ് പരാമർശത്തെത്തുടർന്ന് എല്ലാ വിഭാഗങ്ങൾക്കുമുണ്ടായിട്ടുള്ള ആശങ്കകൾ പരിഹരിക്കണമെന്ന് ഒാൾ ഇന്ത്യാ വീരശൈവ മഹാസഭ ജില്ലാ യൂത്ത് വിങ്‌ യോഗം ആവശ്യപ്പെട്ടു. കേന്ദ്ര കമ്മിറ്റിയംഗം ഇ.എ.രാജൻ യോഗം ഉദ്ഘാടനം ചെയ്തു. സഭയുടെ ജില്ലാ പ്രസിഡന്റ് കെ.സി.ശശി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി. മധുസൂദൻപിള്ള മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ.ടി.സതീശൻ പ്രസംഗിച്ചു. യൂത്ത് വിങ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ജി.അജിത് കുമാർ പ്രീസൈഡിങ്‌ ഒാഫീസറായി യൂത്ത് വിങ്‌ ജില്ലാ കമ്മിറ്റി രൂപവത്കരിച്ചു. വിഷ്ണു പൊൻകുന്നം (പ്രസി.), സൗമ്യ സുരേഷ്, കെ.എൻ.ശ്രീകുമാർ (വൈസ് പ്രസി.), അജിത്ത് കാരി (സെക്ര.), അഖിൽ മുണ്ടക്കയം, വി.എസ്.ആഷ (ജോ. സെക്ര.), ഗീതു മോഹൻലാൽ (ഖജാ.) എന്നിവരെ ജില്ലാ ഭാരവാഹികളായി തിരഞ്ഞെടുത്തു.