മാടപ്പള്ളി : നെഹ്രു യുവകേന്ദ്ര, വിവേകാനന്ദ സേവാകേന്ദ്രം എന്നിവയുടെ സഹകരണത്തോടെ ദീൻ ദയാൽ ഉപാധ്യായ ജന്മദിനാഘോഷവും ഫിറ്റ് ഇന്ത്യ മെഗാ ഫ്രീഡം റണ്ണും നടത്തി. തൃക്കൊടിത്താനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസാദ് ഫ്ളാഗ് ഓഫ് ചെയ്തു. എം.എച്ച്.അനൂപ്, കെ.എസ്.മിഥുൻ, അരുൺ സായികൃഷ്ണ, ആഷിക് ആന്റണി, മനു, രാഹുൽ തുടങ്ങിയവർ പ്രസംഗിച്ചു.