പൊൻകുന്നം : മോട്ടോർ വാഹന വകുപ്പ് ശബരിമല സീസണിൽ നടത്തുന്ന സേഫ് സോൺ പദ്ധതിയിലേക്ക് താത്കാലിക ഡ്രൈവറാകാൻ അപേക്ഷ ക്ഷണിച്ചു. എൽ.എം.വി. ലൈസൻസ് എടുത്ത് അഞ്ചുവർഷം പ്രവൃത്തിപരിചയം വേണം.

ഡ്രൈവിങ് ലൈസൻസ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, പോലീസ് വെരിഫിക്കേഷൻ റിപ്പോർട്ട്, കാലാവധിയുള്ള ആർ.ടി.പി.സി.ആർ. അല്ലെങ്കിൽ രണ്ട്‌ ഡോസ് കോവിഡ് വാക്‌സിനെടുത്ത സർട്ടിഫിക്കറ്റ് എന്നിവ സഹിതം കാഞ്ഞിരപ്പള്ളി ജോയിന്റ് ആർ.ടി.ഒ.ക്ക് 30-നകം അപേക്ഷ നൽകണം.