കോട്ടയം : നായർ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള മന്നം സോഷ്യൽ സർവീസ് സൊസൈറ്റി തൊഴിൽ പരിശീലന പദ്ധതിയുടെ പത്തുദിവസത്തെ ക്യാമ്പ് സമാപിച്ചു.

കോട്ടയം എൻ.എസ്.എസ്. യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം നഗരസഭാ ആക്ടിങ്‌ ചെയർമാൻ ബി.ഗോപകുമാർ ഉദ്ഘാടനംചെയ്തു.എൻ.എസ്.എസ്. സാമൂഹികക്ഷേമ വകുപ്പ്‌ സെക്രട്ടറി വി.വി.ശശിധരൻ നായർ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എ.എം.രാധാകൃഷ്ണൻ നായർ, പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ.ജെ.ഗീത, സുധ എം.നായർ, നബാർഡ് ജില്ലാ മാനേജർ റെജി വർഗീസ്, എസ്.ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഡോ. പി.കെ.മധു, ഡോ. വിശ്വനാഥൻ, ഡോ. ദേവി, ലിൻറു സക്കറിയ എന്നിവർ നേതൃത്വം നൽകി.