അരുവിത്തുറ : സെൻറ് ജോർജ് കോളേജിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ റൂസ പദ്ധതി വഴി നിർമിക്കുന്ന പി.ജി. സയൻസ് ബ്ലോക്കിന്റെ ശിലാസ്ഥാപനം കോളേജ് മാനേജർ റവ. ഡോ.അഗസ്റ്റിൻ പാലക്കാപറമ്പിൽ നിർവഹിച്ചു.
അയ്യായിരം ചതുരശ്ര അടിയിലാണ് ബ്ലോക്ക് നിർമിക്കുന്നത്.
കോളേജ് പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, ഫാ. ജോർജ് പുല്ലുകലായിൽ, റൂസ കോ-ഓർഡിനേറ്റർ ഡോ. സിബി ജോസഫ്, ഫാ. ജോർജ് പൈമ്പള്ളിൽ, ഫാ. സ്‌കറിയ മേനാംപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.