കോട്ടയം : പാറമ്പുഴ തറമേലിടം ചെറുവള്ളിക്കാവ്‌ ദേവീക്ഷേത്രത്തിൽ കുംഭപ്പൂരഉത്സവം ശനിയാഴ്ച നടക്കും. രാവിലെ അഞ്ചിന്‌ പൂരംതൊഴീൽ. വൈകീട്ട്‌ 5.30-ന്‌ ദീപക്കാഴ്‌ച, ദീപാരാധന, തുടർന്ന്‌ കളമെഴുത്തും പാട്ടും. രാത്രി പത്തിന്‌ കുരുതി. ചടങ്ങുകൾക്ക്‌ തന്ത്രി സൂര്യൻ സുബ്രഹ്‌മണ്യൻ ഭട്ടതിരിപ്പാട്‌ കാർമികത്വം വഹിക്കും. ഉത്സവത്തിന്റെ ഭാഗമായി നാരായണീയ പാരായണം, ഭാഗവത പാരായണം, സംഗീതാർച്ചന എന്നിവയുണ്ട്‌.