കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിനുവേണ്ടി ജില്ലയിൽ 2406 പോളിങ് സ്റ്റേഷനുകൾ. കോവിഡ് പ്രതിരോധ മുൻകരുതലുകളുടെ ഭാഗമായി പോളിങ് സ്റ്റേഷനുകളിൽ വോട്ടർമാരുടെ എണ്ണം പരമാവധി ആയിരമായി നിജപ്പെടുത്തിയിട്ടുണ്ട്.

ആയിരത്തിന് മുകളിൽ വോട്ടർമാരുള്ള ബൂത്തുകളെ രണ്ടാക്കിയതോടെ, നിലവിലുള്ള 1564 പോളിങ് സ്റ്റേഷനുകൾക്കുപുറമേ 842 സ്റ്റേഷനുകൾ അധികമായി സജ്ജീകരിക്കും. ഇതിൽ 59 എണ്ണം താത്കാലികമായി നിർമിക്കും.