ചങ്ങനാശ്ശേരി : മാർക്കറ്റ് മേഖലകളിലെ കയറ്റിയിറക്കുകൂലികൾ ജില്ലാ അടിസ്ഥാനത്തിൽ ഏകീകരിക്കണമെന്നും ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും തൊഴിൽ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ചങ്ങനാശ്ശേരി മർച്ചന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.ചങ്ങനാശ്ശേരി എം.എൽ.എ. ജോബ് മൈക്കിളിന്റെ സാന്നിധ്യത്തിൽ തൊഴിൽ വകുപ്പുമന്ത്രി ശിവൻകുട്ടിക്ക്, ചങ്ങനാശ്ശേരി മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ബിജു ആന്റണി കയ്യാലപറമ്പിൽ, ജനറൽ സെക്രട്ടറി ടോമിച്ചൻ അയ്യരുകുളങ്ങര, വൈ.പ്രസിഡന്റ് കുഞ്ഞുമോൻ തൂമ്പുങ്കൽ എന്നിവർ ചേർന്നു നിവേദനം നൽകി.