പെരുവ : കാരിക്കോട് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി., പ്ലസ്ടു വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് പ്രോഗ്രാം ‘ദിശ-2021’ ഞായറാഴ്ച രാവിലെ 11-ന് ലൈബ്രറി ഹാളിൽ നടത്തും. റാങ്ക് ജേതാക്കൾക്ക് അനുമോദനവും സ്ത്രീധനവിരുദ്ധ കാമ്പയിനായ സ്നേഹഗാഥയും ലൈബ്രറി ഹാളിൽ നടത്തും. ലൈബ്രറി പരിധിയിൽ ഡിഗ്രിക്ക് രണ്ടാം റാങ്ക് നേടിയ സീതാലക്ഷ്മി സദാശിവൻ (ബി.കോം ഫിനാൻസ് ആൻഡ് ടാക്സേഷൻ), എട്ടാം റാങ്ക് നേടിയ പ്രസീദ പ്രദീപ് (പൊളിറ്റിക്സ്) എന്നിവർക്ക് അനുമോദനവും നടക്കും.