കോട്ടയം : മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിൽ ജില്ലാപഞ്ചായത്ത് അതിരമ്പുഴ ഡിവിഷൻ ആസ്തി ഫണ്ടിൽനിന്ന്‌ 25 ലക്ഷം രൂപയുടെ ശൗചാലയം നിർമിക്കാൻ ഫണ്ട്‌ അനുവദിച്ചതായി ജില്ലാപഞ്ചായത്തംഗം ഡോ. റോസമ്മ സോണി അറിയിച്ചു.

നിവേദനം നൽകി

ചെങ്ങളം : തിരുവാർപ്പ് പഞ്ചായത്ത് രണ്ടാം വാർഡിൽ ചെങ്ങളം-ഒളശ്ശയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചെങ്ങളം ചേരീത്താഴെ-കാഞ്ഞൂപറമ്പ് റോഡ് അടിയന്തരമായി നന്നാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വി.എൻ.വാസവന് നാട്ടുകാർ ഒപ്പിട്ട നിവേദനം നൽകി.

റോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് കഴിഞ്ഞ ഒാഗസ്റ്റ് 13-ന് മാതൃ‌ഭൂമിയിൽ പ്രസിദ്ധീകരിച്ച വാർത്തയും നിവേദനത്തിനൊപ്പം ചേർത്ത് നൽകി. എം.എസ്.സാബു, കെ.സി.ഗോപി, എം.എ.സുശീലൻ, കെ.പി.ജോസഫ്, ബേബി ചാണ്ടി, എം.സി.ജീമോൻ, ബൈജു കൈതകം തുടങ്ങിയവർ ചേർന്നാണ് നിവേദനം സമർപ്പിച്ചത്.

ചികിത്സാ സഹായം

ഏറ്റുമാനൂർ : ഏറ്റുമാനൂർ സർവീസ് സഹകരണബാങ്ക് ജീവകാരുണ്യനിധി ചികിത്സാസഹായ വിതരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. നിർവഹിച്ചു. പ്രസിഡന്റ്് വർക്കി ജോയ്‌ പൂവംനിൽക്കുന്നതിൽ അധ്യക്ഷതവഹിച്ചു.

അഡ്വ. ജി.ഗോപകുമാർ, മായാദേവി ഹരികുമാർ, ചിറയിൽ സിബി, രാജു തോമസ് പ്ലാക്കിതൊട്ടിയിൽ, ബിജു കുമ്പിക്കൻ, സജി വള്ളോംകുന്നേൽ, ജോണി വർഗീസ്, ഇ.ജി.സദാനന്ദൻ, അഡ്വ. പി.രാജീവ് ചിറയിൽ, ബേബി ജോൺ, സുശീല ചന്ദ്രസേനൻ, ജെസി ജോയ്‌, ജെസമ്മ ജോൺ എന്നിവർ പ്രസംഗിച്ചു.