തലയോലപ്പറമ്പ് :ബ്രഹ്മപുരം മാത്താനം ദേവസ്വം ഗുരുദേവക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം തിങ്കളാഴ്ച രാവിലെ ഒൻപതിന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗുരുദേവപ്രാർഥനയോടെ ആരംഭിക്കും.

തുടർന്ന്‌ ക്ഷേത്രം തന്ത്രി കുമരകം എം.എൻ.ഗോപാലൻ, ക്ഷേത്ര മേൽശാന്തി പി.ബി.വിപിൻ ശാന്തി എന്നിവരുടെ കാർമികത്വത്തിൽ കലശാഭിഷേകം ഗുരുപൂജ എന്നിവ നടക്കും. തുടർന്ന്‌ ഗുരുദേവകൃതികളുടെ ആലാപനം. ഗുരുദേവഭാഗവത പാരായണത്തോടെ പരിപാടികൾ പൂർത്തിയാകും. ദേവസ്വം പ്രസിഡന്റ്‌ പി.കെ.ശശിധരൻ, സെക്രട്ടറി പി.എം.രാജേന്ദ്രൻ, മഹിളാസമാജം പ്രസിഡന്റ്‌ ഭവാനി മണി, സെക്രട്ടറി രതി ബാബു, ഓഫീസ് സെക്രട്ടറി റീന റജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കും.