കുമരകം : കുമരകം ഗ്രാമപ്പഞ്ചായത്ത് നാലാം വാർഡിൽ സ്വതന്ത്രനായി മത്സരിക്കുന്ന സുരേഷ് കെ.തോമസിനെ പുറത്താക്കിയതായി സി.പി.ഐ. ലോക്കൽ സെക്രട്ടറി പി.വി.പ്രസേനൻ അറിയിച്ചു.
തിങ്കളാഴ്ച കുമരകത്ത് ചേർന്ന ലോക്കൽ കമ്മിറ്റി യോഗത്തിലാണ് പുറത്താക്കൽ നടപടി എടുത്തത്. നിലവിൽ ഇടതുപക്ഷ സ്ഥാനാർഥി മത്സരിക്കുന്ന വാർഡിൽ സംഘടനാ അച്ചടക്കം ലംഘിച്ച് മത്സരിക്കുന്നതിനാലാണ് പുറത്താക്കൽ നടപടി. സി.പി.ഐ. പ്രാഥമിക അംഗത്വമടക്കം സുരേഷ് കെ.തോമസ് വഹിച്ചിരുന്ന എല്ലാ പദവികളിൽനിന്നുമാണ് പുറത്താക്കിയത്.