വൈക്കം : കൃഷിമേഖലയുടെ സംരക്ഷണത്തിനും വികസനത്തിനും ടില്ലർ-ട്രാക്ടർ തൊഴിലാളികളുടെയും ഉടമകളുടെയും കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന്് എ.ഐ.ടി.യു.സി. ജില്ലാ പ്രസിഡന്റ് ടി.എൻ.രമേശൻ പറഞ്ഞു. കേരള അഗ്രിക്കൾച്ചർ മെഷിനറി ട്രേഡേഴ്‌സ് ആൻഡ് ഓണേഴ്സ് യൂണിയൻ എ.ഐ.ടി.യു.സി. ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യൂണിയൻ പ്രസിഡന്റ് എൻ.കെ.പ്രകാശൻ അധ്യക്ഷത വഹിച്ചു. ടില്ലർ ട്രാക്ടർ തൊഴിലാളികളുടെ തൊഴിൽ സ്ഥിരത ഉറപ്പുവരുത്തുവാനും ക്ഷേമനിധിയും മറ്റ്് ആനുകൂല്യങ്ങളും നല്കാനും സർക്കാർ തലത്തിൽ നടപടി ഉണ്ടാകണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്് നടത്തിയ ചടങ്ങിൽ എം.ഡി.ബാബുരാജ്, പി.എസ്.പുഷ്‌ക്കരൻ, കെ.എസ്.രത്‌നാകരൻ, ഇ.എൻ.ദാസപ്പൻ, ഡി.ബാബു, തോമസ്‌കുട്ടി, ജോയി കൂവം തുടങ്ങിയവർ പ്രസംഗിച്ചു.