തിരുവാർപ്പ് : ഇല്ലിക്കൽ കവലയിൽ വാഹനയാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന കുഴികൾ രൂപപ്പെട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നന്നാക്കാൻ ശ്രമിക്കാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. റൂബി ചാക്കോ അധ്യക്ഷതവഹിച്ചു. വി.എ. വർക്കി, ബോബി മണലേൽ, മുരളീകൃഷ്ണൻ, നാസർ മാലത്തുശേരി, ലിജോ പാറെക്കുന്നുംപുറം, സോണി മണിയാംകേരി, രാഷ്മോൻ ഓത്താറ്റിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഈസകുട്ടി, മൂസാ കൊട്ടാരത്തിൽ, മുഹമ്മദ് നൗഫൽ, അനൂപ് കൊറ്റമ്പടം, പ്രോമിസ് കാഞ്ഞിരം, അശ്വിൻ മണലേൽ, ബിജിഷ് ഓത്താറ്റിൽ, മഹേഷ് നല്ലുവാതുക്കൽ, ബിച്ചു തിരുവാർപ്പ് എന്നിവർ നേതൃത്വംനൽകി.