കുമരകം : മാലദ്വീപ് പ്രതിരോധവകുപ്പ് മന്ത്രി മരിയ അഹമ്മദ് ദിദി കുമരകം സന്ദർശിച്ച്‌ മടങ്ങി. കുടുംബാംഗങ്ങളോടൊപ്പം ബുധനാഴ്ച 11-ന് താജിൽ എത്തിയ സംഘത്തിൽ ഒൻപതുപേരുണ്ടായിരുന്നു.

താജിൽനിന്നും ‘കുമരകം കാസിൽ’ എന്ന ഹൗസ് ബോട്ടിൽ വേമ്പനാട്ടുകായലിൽ സവാരി നടത്തിയ സംഘം ഹൗസ് ബോട്ടിലെ ഉച്ചഭക്ഷണമാണ് കഴിച്ചത്. തുടർന്ന് തണ്ണീർമുക്കത്തെത്തിയ സംഘം കൊച്ചിയിലേക്ക് പോയി. 2018 മുതൽ മാലദ്വീപിലെ പ്രതിരോധമന്ത്രിയാണ് മരിയ.