കോട്ടയം: പാലക്കാട്ട് ആർ.എസ്‌.എസ്‌. മണ്ഡൽ ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിന്റെ കൊലപാതകം എൻ.ഐ.എ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. വ്യാഴാഴ്ച 10 ന്‌ കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തും. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ലിജിൻലാലിന്റെ അധ്യക്ഷതയിൽചേരുന്ന യോഗത്തിൽ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും.