വൈക്കം : വാഴമന, കൊതവറ, നേരേകടവ് തുടങ്ങിയ സ്ഥലങ്ങളിലേക്ക്‌ വൈക്കത്തുനിന്ന് ബസ് സർവീസുകൾ പുനരാരംഭിക്കണമെന്നും അഷ്ടമി പ്രമാണിച്ച് വൈക്കത്തെ വിവിധ പ്രദേശങ്ങളിലേക്ക് സ്‌പെഷ്യൽ സർവീസുകൾ ആരംഭിക്കണമെന്നും ബി.ജെ.പി. നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വൈക്കം ജോയിന്റ് ആർ.ടി.ഒ.യെ കണ്ട് ചർച്ചനടത്തി. 25-ാം തീയതി മുതൽ ബസ് സർവീസുകൾ നടത്താമെന്ന ഉറപ്പ് ലഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. ജില്ലാ സെക്രട്ടറി ലേഖ അശോകൻ, എം.കെ. മഹേഷ്, പി.ആർ. സുഭാഷ്, ഒ.മോഹനകുമാരി, കെ.ബി.ഗിരിജാകുമാരി തുടങ്ങിയർ ചർച്ചയിൽ പങ്കെടുത്തു.