പൂഞ്ഞാർ : എസ്.എം.വി. ഹയർ സെക്കൻഡറി സ്‌കൂളിൽ എം.എൽ.എ. പ്രതിഭാ പുരസ്‌കാരം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിൾ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് തോമസ് ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അജികുമാർ, കെ.ആർ. മോഹനൻ നായർ, പ്രിൻസിപ്പൽ ജോൺസൺ ജോസഫ്, പ്രഥമാധ്യാപകൻ ആർ. നന്ദകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

ചേന്നാട് : സെന്റ് മരിയാ ഗൊരേത്തി ഹൈസ്‌കൂളിലും സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. പുരസ്കാരം വിതരണംചെയ്തു. ഗീതാ നോബിൾ അധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ ഫാ. അബ്രാഹം കുളമാക്കൽ, പ്രഥമാധ്യാപിക സിസ്റ്റർ സിസ്സി, മോൻസി ജോസഫ്, ഷാന്റി തോമസ്, ഓൾവിൻ കെ. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.