രാമപുരം : കൊച്ചിൻ സർവകലാശാലയിൽനിന്ന് ഊർജതന്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ പുനത്തിൽ ഇല്ലത്തെ പി.ആർ.ശ്രീറാം, എം.ടെക്. ബയോ ടെക്‌നോളജി ബയോ കെമിക്കൽ എൻജിനീയറിങ്ങിൽ മൂന്നാം റാങ്ക് നേടിയ ഭാര്യ ശ്രീലക്ഷ്മി എന്നിവരെ അമനകര മേതിരി ഗ്രാമം ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് അധ്യക്ഷത വഹിച്ചു. പി.ആർ.രാമൻ നമ്പൂതിരി, ആന്റണി മാത്യു, സണ്ണി അഗസ്റ്റിൻ, ബെന്നി തെരുവത്ത്, സി.ടി.രാജൻ, കെ.കെ.വിനു, ശങ്കരൻ നമ്പൂതിരി, ജയശ്രീ അന്തർജനം ശ്രീധരീയം, മനോജ് പണിക്കർ, ഫാ.രാജു, സുബ്രഹ്മണ്യൻ നമ്പൂതിരി, സാവിത്രി അന്തർജനം, ആദിത്യൻ നമ്പൂതിരി, ശ്രീകാന്ത് മുരളി, സംഗീത പ്രഭു എന്നിവർ സംസാരിച്ചു.