ചങ്ങനാശ്ശേരി : പാറേൽ സെന്റ് മേരീസ് ഇടവകദിനാഘോഷം ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനംചെയ്തു. വികാരി ഫാ. ജേക്കബ് വാരിക്കാട്ട് അധ്യക്ഷത വഹിച്ചു. ഫാ. ടെജി പുതുവീട്ടിൽക്കളം, ഫാ. ടോബിൻ അറുവൻപറമ്പിൽ, സി. മേഴ്‌സി, കൈക്കാരൻ ജോസുകുട്ടി കുട്ടംപേരൂർ എന്നിവർ പ്രസംഗിച്ചു. പൗരോഹിത്യത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന ഫാ. ഗ്രിഗറി നടുവിലേടത്തിനെ ആദരിച്ചു.