ഏറ്റുമാനൂർ : ഗ്രാമീണ യുവജനങ്ങൾക്ക് ശാസ്ത്രീയ പരിശീലനം ലഭ്യമാക്കി തൊഴിൽ അവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി സർക്കാരിന്റെയും കുടുംബശ്രീ മിഷന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന യുവകേരളം തൊഴിൽ നൈപുണ്യ വികസന പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് നിർവഹിച്ചു. നബാർഡ് ജില്ലാ ഡെവലപ്പ്മെന്റ് മാനേജർ കെ.ബി.ദിവ്യ അധ്യക്ഷത വഹിച്ചു.
കോട്ടയം, ഇടുക്കി, ആലപ്പുഴ, കൊല്ലം ജില്ലകളിൽനിന്നുള്ള 18-നും 30-നും ഇടയിൽ പ്രായമുള്ള പ്ലസ് ടു, ഡിഗ്രി പഠനം പൂർത്തിയാക്കിയ യുവജനങ്ങൾക്കാണ് പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കുന്നത്. കൂടുതൽ വിശദാംശങ്ങൾക്ക് 8848821296 എന്ന നമ്പരിൽ ബന്ധപ്പെടണം.