വെള്ളൂർ : കേരള സർക്കാരിന്റെ തൊഴിൽ ശ്രേഷ്ഠ പുരസ്‌കാരം നേടിയ എ.എസ്.അശ്വതിയെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ് ടി.കെ.കുര്യാക്കോസ് ഉപഹാരം കൈമാറി. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എം.ആർ.ഷാജി, മണ്ഡലം ഭാരവാഹികളായ പി.എ.പീതാമ്പരൻ, പോൾ സെബാസ്റ്റ്യൻ, ഗംഗാധരൻ നായർ, മധുമോഹനൻ, സാബു മൂത്തേടൻ ഡ്രൈവേഴ്‌സ് യൂണിയൻ അംഗങ്ങളും പങ്കെടുത്തു.