കാർഷിക, വിദ്യാഭ്യാസ മേഖലയുടെ വികസനത്തിന് പദ്ധതികൾ നടപ്പാക്കും.

തൊഴിൽരഹിതരായ യുവാക്കൾക്ക് അവസരങ്ങളുണ്ടാക്കാൻ സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം നൽകും.

എല്ലാ കുടുംബങ്ങൾക്കും സഹായമെത്തിക്കാൻ പ്രത്യേക സെല്ലുണ്ടാക്കും.

ഡിജിറ്റൽ വായന പ്രോത്സാഹിപ്പിക്കുന്ന ലൈബ്രറി ഒരുക്കും.

പഞ്ചായത്തുകളുടെ സഹകരണത്തോടെ, പുത്തൻ കോഴ്‌സുകളെക്കുറിച്ചും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചും അറിയാനും കരിയർ ഗൈഡൻസ് ക്ലാസുകൾ സംഘടിപ്പിക്കും.

സ്ത്രീസുരക്ഷ, മാലിന്യനിർമാർജനം എന്നിവയ്ക്ക് പ്രാധാന്യം നൽകും.

രോഹിത് ശങ്കർ, ദേവകി സദനം, കാളികാവ്

പ്രാദേശിക വികസനം പ്രധാനം

നിയോജകമണ്ഡലത്തിലെ ഉൾപ്രദേശങ്ങളിൽകൂടി വികസനമെത്തിക്കാൻ നടപടി സ്വീകരിക്കും. ഉൾഗ്രാമങ്ങളിൽ അടിസ്ഥാനസൗകര്യത്തിനായിരിക്കും മുൻതൂക്കം നൽകുക.

വീടില്ലാത്തവരുടെയും സ്വന്തമായി സ്ഥലമില്ലാത്തവരുടെയും പട്ടിക തയ്യാറാക്കും. മണ്ഡലത്തിന് മാത്രമായി ഭവനപദ്ധതി തയ്യാറാക്കും.

കുടിവെള്ളത്തിന്‌ മുൻഗണന നൽകും.

കോവിഡ് കാലം കഴിഞ്ഞാലും അണുവിമുക്തി ശീലമാക്കി മണ്ഡലത്തെ രോഗമുക്തമാക്കാൻ പദ്ധതി ആവിഷ്‌കരിക്കും.

ഗാന്ധിജി വിഭാവനം ചെയ്തതുപോലെ ശുചിത്വം കാത്തുസൂക്ഷിക്കാൻ പ്രത്യേക മാലിന്യസംസ്‌കരണ പദ്ധതി.

പി.എസ്.സി. റാങ്ക് പട്ടികയിലുള്ളവർക്ക് അർഹതപ്പെട്ട ജോലി ഉറപ്പാക്കും. പിൻവാതിൽ നിയമനങ്ങൾ തടയും.

സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തും.

അനന്ദു രാജൻ, കാവുങ്കമ്യാലിൽ, പകലോമറ്റം, കാളികാവ് ‌

സൗരോർജ പദ്ധതികൾ പ്രോത്സാഹിപ്പിക്കും

ജലാശയങ്ങളെ പുനരുജ്ജീവിപ്പിക്കാൻ പ്രത്യേക പദ്ധതിയൊരുക്കും. തടയണകൾ നിർമിച്ച് വെള്ളം ഉറപ്പാക്കും.

കോളേജുകളും ഹൈടെക് ആക്കും.

സർക്കാരുകളും അർധ സർക്കാരുകളും ശമ്പളം കൊടുക്കുന്ന എല്ലാ നിയമനങ്ങളും പി.എസ്.സി.വഴിയാക്കും.

അവശത അനുഭവിക്കുന്നവരെ ഉയർത്തിക്കൊണ്ടുവരാനാകുന്ന പദ്ധതികൾ നടപ്പാക്കും.

സൗജന്യനിരക്കിൽ ബസിൽ സഞ്ചരിക്കുന്ന വിദ്യാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പദ്ധതിയുണ്ടാകും.

സ്‌കൂളുകളിലെ എൻ.എസ്.എസ്. യൂണിറ്റുകളെ ഉപയോഗപ്പെടുത്തി തരിശുഭൂമി ഹരിതാഭമാക്കും.

റോഡ്, കുടിവെള്ളം, വൈദ്യുതി എന്നിവ ഉന്നതനിലവാരത്തിൽ ലഭ്യമാക്കും.

സൗരോർജം, കാറ്റ് എന്നിവ പരമാവധി പ്രയോജനപ്പെടുത്തി ഊർജസംരക്ഷണം ഉറപ്പാക്കും.

കാർഷികോത്പന്നങ്ങൾ സംഭരിച്ച് മൂല്യവർധിത ഉത്പന്നങ്ങളാക്കും.

ഐ.ടി. അധിഷ്ഠിത വ്യവസായങ്ങളിലൂടെ കൂടുതൽ തൊഴിൽലഭ്യത ഉറപ്പാക്കും.

-അഖില ജയപ്രകാശ്,

കളരിക്കൽ കൃഷ്ണകൃപ കാളികാവ്