കോട്ടയം : സംവരണം നൽകുന്നതിലൂടെ നാടാർ ക്രിസ്ത്യൻ വിഭാഗത്തെ വോട്ടുബാങ്ക് ആക്കി മാറ്റാനുള്ള കുത്സിതശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് അഖില കേരള ചേരമർ ഹിന്ദുമഹാസഭ സംസ്ഥാന പ്രസിഡന്റ് പി.എസ്.പ്രസാദ്. സംവരണേതര സമൂഹങ്ങൾക്ക് ഒ.ബി.സി. സംവരണം നൽകാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ജില്ലാ സമിതി കളക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള പണ്ഡിതർ വിളക്കിത്തല നായർ സഭ സംസ്ഥാന സെക്രട്ടറി വി.എൻ.അനിൽ, കേരള വിശ്വകർമസഭ സംസ്ഥാന ഉപാധ്യക്ഷൻ മുരളി തകടിയേൽ, കേരള വേലൻ മഹാസഭ സംസ്ഥാന വൈസ് പ്രസിഡൻറ് വി.എൻ.ചന്ദ്രശേഖരൻ, ഒ.ബി.സി. മോർച്ച ജില്ലാ പ്രസിഡൻറ് രവീന്ദ്രനാഥ് വാകത്താനം, ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി, ഓർഗനൈസിങ് സെക്രട്ടറി പി.എസ്.സജു, ജില്ലാ ട്രഷറർ പി.എൻ.വിക്രമൻ നായർ, മഹിളാ ഐക്യവേദി ജില്ലാ ഉപാധ്യക്ഷ അഡ്വ. രമാദേവി തുടങ്ങിയവർ പ്രസംഗിച്ചു.