പാലാ : കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾ ഡീലേഴ്സ് ബ്രോക്കേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാ ആർ.ടി.ഒ. ഓഫീസിന് മുന്നിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി.

ജില്ലാ പ്രസിഡന്റ് സോണി വലിയകാപ്പിൽ ധർണ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പി.കെ. കബീർ അധ്യക്ഷത വഹിച്ചു. ആന്റോ തെക്കേതുണ്ടം, സാജു ഇടച്ചേരിൽ, ഷെഫീക് പഴയമ്പള്ളി, ഒ.എം. ഷിബു, എ.എസ്. ഷിബു, ടി.എസ്. രഞ്ജിത്ത്, നിയാസ് ആറ്റിവീട്ടിൽ, ബിന്ദു തീക്കോയി തുടങ്ങിയവർ പ്രസംഗിച്ചു.

ആർ.സി. ഉടമസ്ഥാവകാശം സുതാര്യമാക്കുക, മോട്ടോർ വാഹന ക്ഷേമനിധി പുനഃപരിശോധിക്കുക, പിഴപ്പലിശ ഒഴിവാക്കുക, 15 വർഷം പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്നസ് നിരോധനം നിർത്തലാക്കുക, ഇന്ധന-ഇൻഷുറൻസ് കൊള്ള അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണയും പ്രതിഷേധവും.