കോട്ടയം : പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുക, ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ജി.ഒ.സംഘ് വെള്ളിയാഴ്ച ജില്ലാ-താലൂക്ക് കേന്ദ്രങ്ങളിൽ ധർണ നടത്തും. വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന ധർണ സംസ്ഥാന ഉപാധ്യക്ഷൻ എം.ആർ.അജിത്ത് കുമാർ, സംസ്ഥാന സമിതിയംഗങ്ങളായ ജി.ജയപ്രകാശ്, ജി.ദിനേശ്, ജില്ലാ പ്രസിഡന്റ് എം.എസ്.ഹരികുമാർ, ജില്ലാ സെക്രട്ടറി പി.എ.മനോജ് കുമാർ, ബി.എം.എസ്. ജില്ലാ സെക്രട്ടറി പി.എസ്.പ്രസാദ് എന്നിവർ ഉദ്ഘാടനം ചെയ്യും.