കടുത്തുരുത്തി : കടുത്തുരുത്തി ഗവ. പോളിടെക്‌നിക് കോളേജിൽ ഗണിതശാസ്ത്രവിഭാഗം ഗസ്റ്റ് ലക്ചറുടെ താത്ക്കാലിക ഒഴിവിലേക്കായി ഈ മാസം 21-ന് നടത്താനിരുന്ന കൂടിക്കാഴ്ച 27-ലേക്ക് മാറ്റിവെച്ചു.

ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നെറ്റ്, പിഎച്ച്.ഡി. യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകളുമായി 27-ന് രാവിലെ 10 മണിക്ക് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കണം.