ചങ്ങനാശ്ശേരി : സി.പി.എം. ചങ്ങനാശ്ശേരി ഏരിയാ കമ്മിറ്റിയംഗവും നഗരസഭാ മുൻ ചെയർമാനുമായിരുന്ന അന്തരിച്ച അഡ്വ. പി.രവീന്ദ്രനാഥിന്റെ ആറാമത് അനുസ്മരണദിനം ആചരിച്ചു. അനുസ്മരണ സമ്മേളനം സി.പി.എം.ജില്ലാ സെക്രട്ടേറിയറ്റംഗം പ്രൊഫ.എം.ടി.ജോസഫ് ഉദ്ഘാടനം ചെയ്തു. പി.എ.നിസാർ അധ്യക്ഷത വഹിച്ചു. അഡ്വ.ഇ.എ. സജികുമാർ, ജില്ലാ സെക്രട്ടറി എ.വി.റസൽ, ഏരിയാ സെക്രട്ടറി കെ.സി.ജോസഫ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ കൃഷ്ണകുമാരി രാജശേഖരൻ, അഡ്വ. റെജി സഖറിയ, ഏരിയാ കമ്മിറ്റിയംഗങ്ങളായ അഡ്വ.ജോസഫ് ഫിലിപ്പ്, കെ.ആർ.പ്രകാശ്, ടി.എസ്.നിസ്താർ, ടി.പി.അജികുമാർ, അഡ്വ.പി.എ. നസീർ, പി.എൻ.എം.സാലി എന്നിവർ സംസാരിച്ചു.