sചങ്ങനാശ്ശേരി : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കുന്നതിന്റെ അവസാന ദിവസം ചങ്ങനാശ്ശേരി നഗരസഭയിൽ
162 പത്രികകളിൽ 40 പത്രികകൾ പിൻവലിച്ചു. ഒന്നുമുതൽ 18 വരെയുള്ള വാർഡുകളിൽനിന്ന് 18 പത്രികകൾ പിൻവലിച്ചുകഴിഞ്ഞപ്പോൾ 56 സ്ഥാനാർഥികൾ മത്സര രംഗത്തുണ്ട്. 19 മുതൽ 37 വരെയുള്ള വാർഡുകളിൽ ലഭിച്ച 88 നാമനിർദേശ പത്രികകളിൽ 22 പേർ പിൻവലിച്ചപ്പോൾ 66 പേരാണ് മത്സരിക്കുന്നത്. ചങ്ങനാശ്ശേരി നഗരസഭയിൽ നിലവിൽ മത്സരരംഗത്തുള്ളത് 122 സ്ഥാനാർഥികളാണ്. ഇതിൽ മുന്നണി സ്ഥാനാർഥികളും സ്വതന്ത്രരും ഉൾപ്പെടുന്നു.
മാടപ്പള്ളി പഞ്ചായത്തിൽ 20 വാർഡുകളിലായി 90 പത്രികകൾ ലഭിച്ചപ്പോൾ 17 പത്രികകൾ പിൻവലിച്ചു. 73 പേർ മത്സരരംഗത്തുണ്ട്. 21 വാർഡുകളുള്ള വാഴപ്പള്ളി പഞ്ചായത്തിൽ 168 പത്രികകളിൽനിന്ന് 27 പത്രികകൾ പിൻവലിച്ചു.
20 വാർഡുകളുള്ള തൃക്കൊടിത്താനം പഞ്ചായത്തിൽ 98 പത്രികകൾ ലഭിച്ചപ്പോൾ 21 പത്രികകൾ പിൻവലിച്ചു. 77 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. 16 വാർഡുകളുള്ള പായിപ്പാട് പഞ്ചായത്തിൽ 64 നാമനിർദേശ പത്രിക ലഭിച്ചതിൽനിന്ന് ആറുപേർ പിൻവലിച്ചപ്പോൾ 58 സ്ഥാനാർഥികളുണ്ട്. കുറിച്ചി പഞ്ചായത്തിൽ 20 വാർഡുകളിലായി 96 നാമനിർദേശ പത്രിക ലഭിച്ചപ്പോൾ 25 പേർ പിൻവലിച്ചു. 71 പേർ മത്സരരംഗത്തുണ്ട്. മാടപ്പള്ളി ബ്ലോക്കിൽ 13 ഡിവിഷനുകളിലായി 89 നാമനിർദേശപത്രിക ലഭിച്ചിരുന്നു. രണ്ടുപേർ പിൻവലിച്ചപ്പോൾ 87 പേർ മത്സരരംഗത്തുണ്ട്.