രാത്രിപരിശോധന ശക്തമാക്കണം

പ്രദേശത്ത് പോലീസിന്റെ രാത്രിപരിശോധന പതിവായി ഉണ്ടെങ്കിൽ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്ക് തടയിടാൻ കഴിയും. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും വാഗമണിലെത്തുന്ന വിനോദസഞ്ചാരികൾക്ക് സഞ്ചാരപാതകളിൽ മൂക്കുപൊത്തേണ്ട സ്ഥിതിയാണ്‌.

ബിനോയി ജോസഫ്,

തീക്കോയി പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻസർക്കാർ സ്ഥലത്തേക്ക്‌ മാറ്റണം

പൊതുവഴികളിൽ സ്ഥാപിച്ചിരിക്കുന്ന മിനി എം.സി.എഫ്. മാലിന്യമിടാനുള്ളതാണെന്ന ധാരണയാണ് ജനങ്ങൾക്കുള്ളത്. ഇതൊഴിവാക്കാൻ മിനി എം.സി.എഫ്. സർക്കർവക സ്ഥലങ്ങളിലേക്ക്‌ മാറ്റുകയാണ് ഏകമാർഗം.

സിറിൾ റോയി,

തീക്കോയി പഞ്ചായത്ത് അംഗംതീക്കോയി : വിനോദസഞ്ചാരകേന്ദ്രമായ വാഗമണിലേക്കുള്ള വഴിയിൽ വഴിക്കടവ് ജങ്ഷനിൽ പഞ്ചായത്ത് സ്ഥാപിച്ചിരിക്കുന്ന എം.സി.എഫിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. ഹരിതകർമസേന വെള്ളികുളം വാർഡിലെ വീടുകളിൽനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് നിക്ഷേപിക്കുന്നതിനായി സ്ഥാപിച്ച എം.സി.എഫിലാണ് മാലിന്യം ഇടുന്നത്.

വാർഡംഗം ബിനോയി ജോസഫിന്റെ നേതൃത്വത്തിൽ സന്നദ്ധപ്രവർത്തകർ മാലിന്യം നീക്കി. മുൻപും പ്രദേശത്തെ എം.സി.എഫിൽ മാലിന്യം കൊണ്ടിട്ടിരുന്നു. പച്ചക്കറി, ഇറച്ചിക്കടകളിൽനിന്നുള്ള മാലിന്യമാണ് ചാക്കുകളിലാക്കി രാത്രി എം.സി.എഫിൽ കൊണ്ടുവന്നിടുന്നത്. എം.സി.എഫിന്റെ ഉള്ളിലും പരിസരപ്രദേശങ്ങളിലും ചാക്കിൽകെട്ടിയ മാലിന്യം കൂടിക്കിടക്കുന്ന അവസ്ഥയാണുണ്ടായിരുന്നത്.