കോട്ടയം : സർക്കാരിന്റെ ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ നിന്ന് മഹാത്മാ അയ്യങ്കാളിയുടെ പേര് പിൻവലിക്കണമെന്നാവശ്യപ്പെട്ട് അഖില കേരള ചേരമർ ഹിന്ദുമഹാസഭ താലൂക്ക് യൂണിയൻ വിവിധ വില്ലേജ് ഓഫീസുകൾക്കു മുൻപിൽ ധർണ നടത്തി. ഏറ്റുമാനൂരിൽ നടന്ന ധർണ എ.കെ.സി.എച്ച്.എം.എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റ് എ.ജെ.രാജൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി കെ.സി.ഷാജി, രാജേഷ് വള്ളിക്കാട്, സന്തോഷ് വള്ളിക്കാട്, ടി.കെ.ചന്ദ്രബാബു, ടി.കെ.ബാബു, സജി മാലിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

കുമാരനല്ലൂർ, മള്ളൂശേരി ശാഖകളുടെ നേതൃത്വത്തിൽ പെരുമ്പായിക്കാട് വില്ലേജ് ഓഫീസ് പടിക്കൽ ധർണ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. സജികുമാർ പെരുമ്പായിക്കാട്, വി.കെ.ഗോപാലൻ, എസ്.കണ്ണൻ, ഇ.ജി.വിനീഷ് മോൻ, പി.എസ്.ബിനു, സുനിൽകുമാർ വഞ്ചിത്തുരുത്ത്, കൊച്ചുമോൻ തെക്കേമറ്റം എന്നിവർ പ്രസംഗിച്ചു.