കോട്ടയം : കിംസ് ഹെൽത്ത് ആശുപത്രിയിൽ ജനറൽ സർജറി, ഗൈനക്കോളജി വിഭാഗങ്ങളിൽ 23 മുതൽ 25 വരെ 9.30 മുതൽ നാലുവരെ സൗജന്യ പരിശോധനാ ക്യാമ്പ് നടത്തും.

സ്ത്രീരോഗങ്ങൾ, ഗർഭാശയമുഴകൾ, അണ്ഡാശയമുഴകൾ, വന്ധ്യത, ഹെർണിയ, വെരിക്കോസ് വെയ്ൻ, പൈൽസ്, തൈറോയ്ഡ്, പിത്താശയകല്ല്, അപ്പന്റിസൈറ്റിസ്‌ തുടങ്ങിയ പ്രശ്നങ്ങളുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. ജനറൽ സർജറി വിഭാഗത്തിൽ ഡോ. കെ.ജി.ഗിരിജാവല്ലഭൻ, ഡോ. വി.ഹരികൃഷ്ണൻ എന്നിവരും ഗൈനക്കോളജി വിഭാഗത്തിൽ ഡോ. അന്നമ്മ അബ്രഹാം, ഡോ. വിലാസിനി എൻ. എന്നിവരും ക്യാമ്പിന് നേതൃത്വം നൽകും. പ്രസ്തുത ഡോക്ടർമാരുടെ നിർദേശപ്രകാരം തുടർചികിത്സകൾ ആവശ്യമായിവരുന്നവർക്ക് ശസ്ത്രക്രിയകൾക്കും ലാബ്, റേഡിയോളജി സേവനങ്ങൾക്കും പ്രത്യേക ഇളവുകൾ ലഭിക്കും. ക്യാമ്പ് രജിസ്‌ട്രേഷന്: 0481- 2941000, 9072726190