ചങ്ങനാശ്ശേരി : ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് നവീകരണത്തിന്റെ ഭാഗമായി പൊങ്ങപ്പാലത്തിൽ സ്ലാബുകൾക്ക്‌ കോൺക്രീറ്റ് ഇടുന്ന ജോലികൾ വ്യാഴാഴ്ച നടക്കും. രാവിലെ തുടങ്ങുന്ന കോൺക്രീറ്റ് ജോലികൾ വൈകീട്ട്‌ തീരും.

തുടർന്നുള്ള 21 ദിവസം പാലത്തിൽ ജോലികളുണ്ടാകില്ല. പിന്നീട് പാരപ്പെറ്റ് വാർക്കൽ കൈവരികൾ പിടിപ്പിക്കൽ എന്നിവ നടക്കും. കളർകോട് പാലത്തിലെ ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവർത്തനം അടുത്തമാസം ആദ്യം ആരംഭിക്കും.

മങ്കൊമ്പ് മേൽപ്പാലങ്ങളുടെ എട്ട് തൂണുകളുടെ പൈലിങ്ങ് പൂർത്തിയായി.

മൂന്നുതൂണുകളുടെ പൈലിങ്ങ് ഒരേസമയം നടക്കുന്നുണ്ട്. മനയ്ക്കച്ചിറ ഭാഗത്ത് കലുങ്കിന്റെ പ്രവർത്തികളും നടക്കുന്നു. ഇവിടെ പാടശേഖരങ്ങളിലേക്ക് വെള്ളം എത്തുന്നതിനാണ് കലുങ്കുകൾ പണിയുന്നത്. രാമങ്കരി ഭാഗത്ത് ഓടകളുടെയും കേബിളുകൾ കടന്നുപോകേണ്ട ഡക്റ്റുകളുടെയും നിർമാണവും പുരോഗതിയിലാണ്.