ഏറ്റുമാനൂർ : ഗവ. ആശുപത്രിയിൽ ശനിയാഴ്ച രാവിലെ 9.30 മുതൽ ജില്ലാ മൊബൈൽ ടീം ആർ.ടി.പി.സി.ആർ. പരിശോധന നടത്തും. കൊവിഡ് രോഗികളുമായി സമ്പർക്കമുണ്ടായിരുന്നവർ, കോവിഡ് രോഗ ലക്ഷണമുള്ളവർ, രോഗലക്ഷണമില്ലാതെ കോവിഡ് രോഗമുണ്ടെന്ന് സംശയിക്കുന്നവർ, വിദേശത്തുപോകാനും മറ്റ് സംസ്ഥാനങ്ങളിലും തൊഴിൽ, പഠന ആവശ്യത്തിന് പോകുന്നവർ തുടങ്ങിയവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. തുടർദിവസങ്ങളിൽ വിപുല പരിശോധന ഉണ്ടാകില്ല.