വൈക്കം : വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ വിവാഹദർശന തിരുനാൾ ശനിയാഴ്ച ആഘോഷിക്കും. രാവിലെ 5.30, ഏഴ്, 8.30, 10.00, വൈകീട്ട് മൂന്ന് എന്നീ സമയങ്ങളിൽ കുർബാന. വൈകിട്ട് 4.30-ന് തിരുനാൾ പാട്ടുകുർബ്ബാന. എറണാകുളം അങ്കമാലി അതിരൂപത വികാരി ജനറാൽ ഡോ. ജോയി അയിനിയാടൻ മുഖ്യകാർമ്മികനാകും.
കുർബാനയ്ക്കുശേഷം വൈകീട്ട് ആറിന് തിരുകുടുംബത്തിന്റെ രൂപം വേമ്പനാട്ടുകായലിന്റെ തീരത്തുള്ള കായിപ്രം കുരിശുപള്ളിയിലേക്ക് എഴുന്നള്ളിക്കും. വെള്ളിയാഴ്ച വൈകീട്ട് നടന്ന വേസ്പര ചടങ്ങുകൾക്കും വിശുദ്ധ കുർബ്ബാനയ്ക്കും എറണാകുളം അങ്കമാലി അതിരൂപത ഫാമിലി അപ്പസ്‌തോലിസ്റ്റ് ഡയറക്ടർ ഡോ. ജോസഫ് മണവാളൻ മുഖ്യകാർമ്മികത്വം വഹിച്ചു.
പള്ളി വികാരി ഫാ. ജോസഫ് തെക്കിനേൻ, ഫാ. മാത്യു വാരിക്കാട്ടുപാടം, ഫാ. സേവ്യർ ആവള്ളി, ഫാ. സിബി ഈട്ടയിൽ എന്നിവർ സഹകാർമ്മീകരായിരുന്നു. തുടർന്ന് വിശുദ്ധന്റെ രൂപം പുറത്തേക്ക് എഴുന്നള്ളിച്ചു.