കോട്ടയം : മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങൾക്ക് സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ മുഖേന നൽകുന്ന പലിശരഹിത ഭവനവായ്പക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടരലക്ഷം രൂപയാണ് അനുവദിക്കുക. തിരിച്ചടവ് കാലാവധി ഏഴു വർഷം. ക്ഷേമനിധിയിൽ രണ്ടു വർഷം പൂർത്തിയായവർക്ക് അപേക്ഷിക്കാം. പ്രായം: 30-50. അപേക്ഷാഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും www.kmtboard.in. പൂരിപ്പിച്ച അപേക്ഷകൾ കേരള മദ്രസ അധ്യാപക ക്ഷേമനിധി ഓഫീസിൽ മാർച്ച് 10-ന് വൈകീട്ട് അഞ്ചിനകം നൽകണം. ഫോൺ: 0495 2966577