തീക്കോയി : ഭവനനിർമാണത്തിന് മുൻഗണന നൽകി 11.64 കോടിയുടെ തീക്കോയി പഞ്ചായത്ത് ബജറ്റ്. 116416289 രൂപ വരവും 3444229 രൂപ മിച്ചവുമുള്ള ബജറ്റാണ് വൈസ് പ്രസിഡന്റ് കവിത രാജു അവതരിപ്പിച്ചത്. ബജറ്റിലെ പ്രധാന പദ്ധതിയായ ഭവന നിർമ്മാണത്തിന് 42.89 ലാഭമാണ് വകയിരുത്തിയിട്ടുള്ളത്.
ഉത്പാദനമേഖലയിൽ ഭക്ഷ്യസുരക്ഷാപദ്ധതിയുമായി ബന്ധപ്പെട്ട് കൃഷി, മൃഗസംരക്ഷണ മേഖലയ്ക്ക് 23.71 ലക്ഷം രൂപയുടെ പദ്ധതികളും ബജറ്റിലുണ്ട്. സേവനമേഖലയ്ക്ക് 24.88 ലക്ഷം രൂപയാണ്. ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 1.62 കോടി രൂപ, പ്രാഥമികാരോഗ്യകേന്ദ്രം, ആയുർവേദം, ഹോമിയോ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്കും മരുന്നുകൾക്കും ആവശ്യമായ തുക വകയിരുത്തിയിട്ടുണ്ട്.
പ്രസിഡന്റ് കെ.സി.ജെയിംസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഓമന ഗോപാലൻ, സ്ഥിരം സമിതിയംഗങ്ങളായ മോഹനൻ കുട്ടപ്പൻ, ജയറാണി തോമസ്‌കുട്ടി, അംഗങ്ങളായ സിറിൽ റോയ്, സിബി രഘുനാഥൻ, മാളു ബി.മുരുകൻ, പി.എസ്.രതീഷ്, മാജി തോമസ് തുടങ്ങിയവർ പങ്കെടുത്തു.
വിദ്യാഭ്യാസം, പാർപ്പിടം, കുടിവെള്ളം
പാലാ: ഭരണങ്ങാനം പഞ്ചായത്ത് ബജറ്റിൽ വിദ്യാഭ്യാസം, പാർപ്പിടം, കുടിവെള്ളം എന്നീ മേഖലകൾക്ക് മുൻഗണന. കുടിവെള്ള പദ്ധതികൾക്ക് ഒരു കോടി, റോഡ് നവീകരണത്തിന് രണ്ടു കോടി രൂപ, ഭവന പദ്ധതിക്ക് 1.60 കോടി രൂപ, ആരോഗ്യമേഖലയ്ക്ക് 65 ലക്ഷം രൂപ, ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് 19 ലക്ഷം രൂപ, മൃഗസംരക്ഷണത്തിന് 12 ലക്ഷം രൂപ എന്നിങ്ങനെ തുക വകയിരുത്തി. പ്രസിഡന്റ് ലിസി സണ്ണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ജോസുകുട്ടി അമ്പലമറ്റത്തിൽ ബജറ്റ് അവതരിപ്പിച്ചു.