കുറച്ചി : കുറിച്ചി ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ സഹകരണത്തോടെ ജനകീയ ഭക്ഷണശാല ഔട്ട് പോസ്റ്റ് ജംഗ്ഷനിലെ പഞ്ചായത്ത് വക കെട്ടിടത്തിൽ തുറന്നു. സംസ്ഥാന യുവജനക്ഷേമ ബോർഡംഗം െജയ്ക്ക് സി. തോമസ് ഉദ്ഘാടനം ചെയ്തു. വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് ജനകീയ ഹോട്ടൽ ആരംഭിച്ചത്. ധനലക്ഷ്മി കുടുംബശ്രീക്കാണ് ഹോട്ടൽ നടത്തിപ്പ് ചുമതല. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് സുജാത സുശീലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അനീഷ് തോമസ്, പ്രീതാകുമാരി, അഭിജിത്ത് മോഹൻ, സുമ എബി, കെ.ഡി.സുഗതൻ, ബിജു തോമസ്, കെ.ആർ. ഷാജി, പൊന്നമ്മ സത്യൻ, സിന്ധു സജി, സ്മിത ബൈജു, ബിജു എസ്.മേനോൻ, വിജു പ്രസാദ്, ജോയ് പള്ളിക്കാപറമ്പിൽ, വിശ്വമ്മ ശ്രീധരൻ എന്നിവർ സംസാരിച്ചു.
കുറിച്ചിയിൽ ജനകീയ ഭക്ഷണശാല തുറന്നു
കുറിച്ചി ഔട്ട് പോസ്റ്റ് ജങ്‌ഷനിലെ പഞ്ചായത്ത് വക കെട്ടിടത്തിലാരംഭിക്കുന്ന ജനകീയ ഭക്ഷണശാല സംസ്ഥാന യുവജനക്ഷേമ ബോർഡംഗം െജയ്ക്ക് സി. തോമസ് ഉദ്ഘാടനം ചെയ്യുന്നു