നീണ്ടൂർ : കുറ്റിയാനികുളങ്ങര ഭഗവതിക്ഷേത്രത്തിലെ പൂരം ഉത്സവം ഫെബ്രുവരി 26മുതൽ 28 വരെ നടക്കും. ഒന്നാം ഉത്സവമായ വെള്ളിയാഴ്ച ക്ഷേത്രം ചടങ്ങുകൾക്കുപുറമേ രാവിലെ ഒൻപതിന് മേൽശാന്തി കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ സർപ്പപൂജ.
രണ്ടാം ഉത്സവമായ 27-ന് രാവിലെ 6.30-ന് നീണ്ടൂർ കുറ്റിയാനികുളങ്ങര ശ്രീഭദ്ര നാരായണ സമിതിയുടെ നാരായണീയ പാരായണം. ഒൻപതിന് ക്ഷേത്രം തന്ത്രി മുരളി നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ കളഭാഭിഷേകം. വൈകീട്ട് 7.30-ന് വൈക്കം ശിവഹരി ഭജൻസിന്റെ നാമജപം, തുടർന്ന് തട്ടേൽകളി. പൂരംദിവസമായ 28-ന് ഉച്ചയ്ക്ക് 12.05-ന് കുംഭകുട അഭിഷേകം.
വൈകീട്ട് 7.30-ന് ഹരിപ്പാട് ദേവസേന ഭജൻസിന്റെ ഭജൻസ്, വെളുപ്പിന് രണ്ടിന് വിളക്ക്, വലിയ കാണിക്ക, നാലിന് ഒറ്റത്തൂക്കം ഗരുഡൻ.