ഇറുമ്പയം : അപകടം നടന്ന് ഒരു മാസം പിന്നിട്ടിട്ടും തകർന്ന വാഹനം റോഡിൽനിന്ന് മാറ്റിയില്ല. പാചകവാതക സിലിൻഡർ കയറ്റിവന്ന മിനിലോറി രണ്ടു മാസം മുമ്പ് ഇറുമ്പയം മുസ്‌ലിം പള്ളിക്കു സമീപം അപകടത്തിൽപെട്ടു.
വളരെ ബുദ്ധിമുട്ടിയാണ് ഡ്രൈവറെ വാഹനത്തിൽനിന്ന് പുറത്തെടുത്തത്. പള്ളിക്കു സമീപമുള്ള റോഡിൽ ഇറക്കമിറങ്ങി വരുമ്പോഴാണ് ബ്രേക്ക് പൊട്ടി വാഹനം സംരക്ഷണഭിത്തിയിലിടിച്ച് നിന്നത്.