പെരുവ : വേലിയാങ്കര മഹാവിഷ്ണുക്ഷേത്രത്തിലെ തിരുവുത്സവവും പുനഃപ്രതിഷ്ഠാ വാർഷികവും വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. വെള്ളിയാഴ്ച രാവിലെ 5.30-ന് വിഷ്ണുസഹസ്രനാമ പാരായണം, ആറിന് ഗണപതിഹോമം, 10.30-ന് അഷ്ടാഭിഷേകം, 11-ന് ഉച്ചപ്പൂജ. വൈകീട്ട് 6.30-ന് വിശേഷാൽ ദീപാരാധന. ശനിയാഴ്ച 5.30-ന് ഭാഗവത പാരായണം, ആറിന് കലശപൂജകൾ, 10-ന് കലശാഭിഷേകം. വൈകീട്ട് 6.30-ന് ദീപാരാധന, ദീപക്കാഴ്ച, രാത്രി എട്ടിന് അത്താഴപൂജ എന്നിവ നടക്കും. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി മനയത്താറ്റുമന ആര്യൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.