കുറുപ്പന്തറ : മാഞ്ഞൂർ വേലച്ചേരി രുധിരമാല ഭഗവതി ക്ഷേത്രത്തിലെ പത്താമുദയ ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ട് വെള്ളിയാഴ്ച നടക്കും. ആറാട്ടുദിവസം ഉച്ചയ്ക്ക് 12-ന് സർപ്പപൂജയും നൂറും പാലും, വൈകീട്ട് 5.15-ന് ശ്രീഭൂതബലി, 6.45-ന് ആറാട്ട് പുറപ്പാട്, രാത്രി 7.15-ന് മള്ളിയൂർ മഹാഗണപതി ക്ഷേത്രക്കുളക്കടവിൽ ആറാട്ട്, 8.45-ന് ആറാട്ട് എതിരേൽപ്പ്, 9.15-ന് കൊടിമരച്ചുവട്ടിൽ പറവെയ്പ്, അകത്തേക്കുള്ള എഴുന്നള്ളിപ്പ്, കൊടിയിറക്ക്, 10.30-ന് തിണ്ട് സമർപ്പണപൂജ, 10.45-ന് കരിംകുരുതി, ചെങ്കുരുതി.

11-ന് വടക്കുപുറത്ത് വലിയ കുരുതി എന്നിവ നടക്കും. ശനിയാഴ്ച രാവിലെ 6.30-ന് നടക്കുന്ന ദേവസ്വംവക കൂട്ടക്കളത്തോടെ ഉത്സവം സമാപിക്കും.