വൈക്കം : ചിൻ അപ്, ഷോൾഡർ ഡൗൺ... ഒരു പൊടിക്ക്... റെഡി... ഫോട്ടോഗ്രാഫറാണ് സ്ഥാനാർഥി. മറ്റ് സ്ഥാനാർഥിമാരുടെ ചിത്രം പകർത്തുകയാണ്.

23 വർഷമായി ഫോട്ടോഗ്രഫി രംഗത്തുള്ള ബ്രഹ്മമംഗലം തെക്കേ കളപ്പുരയ്ക്കൽ ഷിജുമോൻ ഇത്തവണ സ്ഥാനാർഥിയാണ്. കന്നിയങ്കത്തിനിറങ്ങുന്ന ഷിജു ചെമ്പ് പഞ്ചായത്തിലെ അഞ്ചാം വാർഡിലെ എൽ.ഡി.എഫ്. സ്ഥാനാർഥിയായാണ്.

ഷിജുവിന് ബ്രഹ്മമംഗലത്ത് സ്വന്തമായി സ്റ്റുഡിയോ ഉണ്ട്. ഇത്തവണ മത്സരരംഗത്തുള്ള എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും ബി.ജെ.പി.യുടെയും 12-ലധികം സ്ഥാനാർഥിമാരുടെ പോസ്റ്ററിലെ ചിത്രങ്ങളെടുത്തത് ഷിജുവാണ്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും സ്ഥാനാർഥികളുടെ ചിത്രങ്ങളെടുക്കാനും പോസ്റ്ററുകൾ ഡിസൈൻ ചെയ്യാനും ഷിജു സമയം കണ്ടെത്താറുണ്ട്.