പാലാ : 19-ാം വാർഡിനെച്ചൊല്ലി ദിവസങ്ങൾ നീണ്ട തർക്കത്തിനൊടുവിൽ പാലാ നഗരസഭയിൽ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഇതോടെ യു.ഡി.എഫിലെ എല്ലാ സ്ഥാനാർഥികളും രംഗത്തെത്തി. ജോസഫ് വിഭാഗവും കോൺഗ്രസും 13 വീതം വാർഡുകളിലാണ് മത്സരിക്കുന്നത്. ജോസഫ് വിഭാഗം തങ്ങൾക്ക് ലഭിച്ച 13 വാർഡുകളിലെയും സ്ഥാനാർഥികളെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

യു.ഡി.എഫിൽ കോൺഗ്രസ് മത്സരിക്കുന്ന വാർഡുകളും സ്ഥാനാർഥികളും: മൂന്ന് (മാർക്കറ്റ്)- സേവി വെള്ളരിങ്ങാട്ട്, നാല് (പ്ലാത്താനം)- തനുജമ്മ ജോൺസി വരാച്ചേരിൽ, 11 (ചെത്തിമറ്റം)- കൊച്ചുത്രേസ്യ ഞള്ളക്കാട്ട്, 13 (മുരിക്കുംപുഴ)- ബിനോയി ജോൺ കണ്ടത്തിൽ, 15 (പാലംപുരയിടം)- ലീലാമ്മ ജോസഫ് ഇലവുംകുന്നേൽ, 6 (കണ്ണാടിയുറുമ്പ്)- ആനി ബിജോയി തെക്കേൽ, 17 (12-ാം മൈൽ)- ലിസിക്കുട്ടി കണ്ടത്തിപ്പറമ്പിൽ, 18 (മുക്കാലിക്കുന്ന്)- പ്രൊഫ. സതീശ് ചൊള്ളാനി, 19 (പാലാ)- മായ രാഹുൽ പുളിക്കൽ, 21 (വെള്ളാപ്പാട്)- പ്രിൻസി വി.സി.തയ്യിൽ, 22 (അരുണാപുരം)-അഡ്വ. ആർ.മനോജ് ഓലാടത്തിൽ, 23 (കോളേജ് വാർഡ്)- വിഷ്ണു ബാബു വരകുകാലായിൽ, 24 (കൊട്ടാരമറ്റം)- ഷൂബിൻ ബിജു ഞെട്ടനൊഴുകയിൽ.