പാലാ : കഴിഞ്ഞ ദിവസം അന്തരിച്ച പാലാ ഡിവൈ.എസ്.പി. ഓഫീസിലെ എസ്.ഐ. പൂഞ്ഞാർ പനച്ചിപ്പാറ സോമവിലാസം കെ.എ.വിജയകുമാറിന് സഹപ്രവർത്തകരുടെ അന്ത്യാഭിവാദ്യം. രാവിലെ ഡിവൈ.എസ്.പി. ഓഫീസിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ജില്ലാ പോലീസ് മേധാവി ഡി.ശില്പ, എ.എസ്.പി. സുരേഷ് കുമാർ എന്നിവർ ആചാരപരമായ ചടങ്ങുകളോടെ അഭിവാദ്യങ്ങൾ അർപ്പിച്ചു. മാണി സി.കാപ്പൻ എം.എൽ.എ.,ജോസ് കെ.മാണി, സജി മഞ്ഞക്കടമ്പിൽ, ലാലിച്ചൻ ജോർജ് എന്നിവരുൾപ്പെടെ നിരവധി പൊതുപ്രവർത്തകർ അന്ത്യാഞ്ജലിയർപ്പിക്കുവാൻ എത്തി. തുടർന്ന് മൃതദേഹം പൂഞ്ഞാറിലെ വീട്ടിലെത്തിച്ചു.