ഭരണങ്ങാനം : ദൈവവചനം പുനർവായിച്ച വ്യക്തിയായിരുന്നു അൽഫോൻസാമ്മയെന്ന് ഭരണങ്ങാനം തീർഥാടനകേന്ദ്രം റെക്ടർ ഫാ. ജോസ്‌ വള്ളോംപുരയിടത്തിൽ പറഞ്ഞു.

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് കുർബാനയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. അൽഫോൻസാമ്മ ജീവിതംകൊണ്ട് ദൈവവചനത്തിന് ജീവൻ കൊടുത്തു. അൽഫോൻസാമ്മയും ദൈവത്തിൽ ലയിച്ചു ചേരുവാനാഗ്രഹിച്ചു. ഈ ലോകം നൽകുന്ന സന്തോഷങ്ങളെല്ലാം നശ്വരങ്ങളാണെന്ന് അൽഫോൻസാമ്മ തിരിച്ചറിഞ്ഞു. അനശ്വരമായതിനുപിന്നിലെ ജീവചൈതന്യം ദർശിക്കാൻ അൽഫോൻസാമ്മയ്ക്കു സാധിച്ചു. സഹനങ്ങളും രോഗങ്ങളും മൂലം തളർന്നുപോകരുതെന്നാണ് അൽഫോൻസാമ്മയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.