നെടുങ്കാവ് വയൽ : ഗ്രാമദീപം വായനശാലയുടെ നേതൃത്വത്തിൽ നെടുങ്കാവ് വയലിൽനടന്ന സ്ത്രീസുരക്ഷാ കാമ്പയിൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് കെ.ജി.ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. ടി.എസ്.കൃഷ്ണകുമാർ, വി.ഐ.അജി, കെ.പി.ഓതറ, ടി.എ.കൂഞ്ഞൂഞ്ഞ്, എം.സി.പ്രഭാകരൻ, സ്വപ്‌ന തുടങ്ങിയവർ പങ്കെടുത്തു.