തൃക്കൊടിത്താനം : കത്തോലിക്ക കോൺഗ്രസ് തൃക്കൊടിത്താനം സെന്റ്‌ സേവ്യേഴ്‌സ് ഫൊറോനാ യൂണിറ്റ് ഫാ. സ്റ്റാൻ സ്വാമി സപ്പോർട്ട് എ ചൈൽഡ് എന്ന പദ്ധതിക്ക് തുടക്കംകുറിച്ചു. അർഹരായ 40 കുട്ടികൾക്ക് ഒരുമാസം ആയിരം രൂപ വീതം പത്തുമാസം സ്‌കോളർഷിപ്പ് നൽകുന്ന പദ്ധതിയാണിത്. ഫൊറോനാ വികാരി ഫാ. സോണി കരുവേലിൽ ഉദ്ഘാടനം ചെയ്തു. ജിം ജോസഫ്, ജസ്റ്റിൻ കുളത്തുങ്കൽ, സിമി ഗിൽ, സിബിച്ചൻ കല്ലുകളം, ബെൻസ് ആലുംമൂട്ടിൽ, ബിനു മൂലമുറി, തങ്കച്ചൻ നെല്ലിത്താനം, സോണിയ ജോർജ്, മാർട്ടിൻ വടക്കേൽ, മോളി ശാസ്താംചിറ എന്നിവർ നേതൃത്വം നൽകി.