കാഞ്ഞിരം : എസ്.എൻ.ഡി.പി.എച്ച്.എസ്.എസിൽ എസ്.എസ്.എൽ.സി.പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. മന്ത്രി വി.എൻ.വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. മന്ത്രിക്ക് സ്‌കൂൾ അധികൃതർ സ്വീകരണം നൽകി. എസ്.എൻ.ഡി.പി.യോഗം ശാഖാ പ്രസിഡന്റും സ്‌കൂൾ മാനേജരുമായ എ.കെ.മോഹനൻ അധ്യക്ഷത വഹിച്ചു.

യൂണിയൻ സെക്രട്ടറി ആർ.രാജീവ് അവാർഡ് വിതരണവും പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ.മേനോൻ വിദ്യാഭ്യാസ സന്ദേശവും തൃശ്ശൂർ ഡെപ്യൂട്ടി കളക്ടർ പി.ജി.രാജേന്ദ്രബാബു ആദരിക്കലും നിർവഹിച്ചു. സജീഷ്‌കുമാർ മണലേൽ, കെ.വി.ബിന്ദു, എ.എം.ബിന്നു, കെ.എ.സുമേഷ്‌കുമാർ, പി.എസ്.ലിൻസി, പി.ഗീത, വി.ആർ.റീന, സി.എസ്.റെജി, ടി.എം.സന്തോഷ്‌കുമാർ, ടി.കെ.ജയരാജ് തുടങ്ങിയവർ പ്രസംഗിച്ചു.